KSRTC Accident: നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, കെഎസ്ആ‌ർടിസി ബസ് അപകടത്തിൽ 10 പേർക്ക് പരിക്ക്

അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്ക്  

Written by - Zee Malayalam News Desk | Last Updated : Oct 19, 2024, 08:18 AM IST
  • അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
  • ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
KSRTC Accident: നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, കെഎസ്ആ‌ർടിസി ബസ് അപകടത്തിൽ 10 പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

 

Kolkata Hospital Fire: കൊൽക്കത്ത ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തിൽ ഐസിയുവിലുണ്ടായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷപ്പെടുത്തി. 10 ഫയർ എഞ്ചിനുകൾ എത്തിയാണ് ഇഎസ്ഐ ആശുപത്രിയിലെ തീ അണച്ചത്. ഇന്ന് പുലർച്ചെയാണ് ഒരു വാർഡിൽ തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. ഇത് വലിയ അപകടമൊഴിവാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 

വാർഡിൽ കനത്ത പുക ഉയർന്നതോടെ തങ്ങളെ രക്ഷിക്കു എന്ന് രോ​ഗികൾ നിലവിളിച്ചു. 20 മിനിറ്റിനുള്ളിൽ 80ഓളം രോ​ഗികളെയും പൊള്ളലേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News