കളർ പെൻസിൽ സുഹൃത്തിന് നൽകണം,കത്തെഴുതി വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി

കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു കുട്ടികളെ തിരിച്ചറിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 12:00 PM IST
  • 8 എ യിലെ സുഹൃത്തിന് കളർ പെൻസിലുകൾ നൽകണം എന്നായിരുന്നു കത്തിൽ
  • പുലർച്ചെ ആണ് കുട്ടിയെ കാണാതായത്
  • സിസി ടിവി ദൃശ്യങ്ങളിൽ കുട്ടി നടന്നു പോകുന്നത് കാണാം
കളർ പെൻസിൽ സുഹൃത്തിന് നൽകണം,കത്തെഴുതി വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ  കണ്ടെത്തി. കാട്ടാക്കട ആനകോട്  അനിശ്രീയിൽ(കൊട്ടാരം വീട്ടിൽ) അനിൽകുമാറിൻ്റെ  മകൻ ഗോവിന്ദ എ (13)-നെയാണ് ഇന്ന് പുലർച്ചെ മുതൽ  കാണാതായത്.8  എ യിലെ സുഹൃത്തിന് കളർ പെൻസിലുകൾ നൽകണം എന്നും ഞാൻ പോകുന്നു എന്നും ആണ് കുട്ടി കത്തിൽ എഴുതിയിരുന്നത് സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു കുട്ടികളെ തിരിച്ചറിഞ്ഞത്.

പുലർച്ചെ  കാണാതായ കുട്ടി പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.പാൻ്റ്‌സും ഷർട്ടും ആണ് വേഷം.പുലർച്ചെ 5.30 നുള്ള ദൃശ്യങ്ങൾ ആണിത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസിൽ ആണ് കുട്ടി പഠിക്കുന്നത്.കണ്ടു കിട്ടുന്നവർ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കാട്ടാക്കട പോലീസ് സ്റ്റേഷൻ 04712290223 എന്ന നമ്പറിലോ 9895896890 നമ്പറിലോ അറിയിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News