സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

ഇന്ന് 1310 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 1162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.  ഇതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.      

Last Updated : Jul 31, 2020, 06:39 PM IST
സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്നലെ സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇന്ന് 1310 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 1162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.  ഇതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.    

Also read: രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു..! 

തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

Also read: പാക് സിസ്റ്റർ ഖമർ മൊഹ്‌സിൻ ഷെയ്ക്ക് പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചു 

സംസ്ഥാനത്ത് ഇന്ന് 3 കോറോണ മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇതോടെ ആകെ മരണം 73 ആയി.  ഇന്ന് 20 ആരോഗ്യ പ്രവർത്തകർക്കും കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്.   

Trending News