2021 സ്വ‍ർണത്തിന് സുവര്‍ണ കാലം, വന്‍ കുതിപ്പിന് സ്വര്‍ണവില

  2021 സ്വര്‍ണത്തിന് നല്ലകാലമെന്ന് സൂചനകള്‍....  സ്വര്‍ണ്ണ വിലയ്ക്ക് വന്‍ കുതിപ്പാണ് വിദഗ്ധര്‍  പ്രവചിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 03:49 PM IST
  • ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില (Gold rate) രേഖപ്പെടുത്തിയാണ് 2020 വിടവാങ്ങുന്നത്. എന്നാല്‍, 2021ലും വിപണി റെക്കോര്‍ഡ് വിലയില്‍ തുടരുമെന്നാണ് പ്രവചനം.
  • 2020 അവസാനത്തോടെ വിപണിയില്‍ ചാഞ്ചാട്ടം ആരംഭിച്ചിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ (Gold price) വീണ്ടും കുതിപ്പ് ആരംഭിച്ചത്.
  • എന്നാല്‍, അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 40% വര്‍ദ്ധനവ്‌ ആണ്.
2021 സ്വ‍ർണത്തിന് സുവര്‍ണ കാലം, വന്‍ കുതിപ്പിന് സ്വര്‍ണവില

കൊച്ചി:  2021 സ്വര്‍ണത്തിന് നല്ലകാലമെന്ന് സൂചനകള്‍....  സ്വര്‍ണ്ണ വിലയ്ക്ക് വന്‍ കുതിപ്പാണ് വിദഗ്ധര്‍  പ്രവചിക്കുന്നത്. 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില (Gold rate) രേഖപ്പെടുത്തിയാണ് 2020 വിടവാങ്ങുന്നത്. എന്നാല്‍, 2021ലും വിപണി റെക്കോര്‍ഡ് വിലയില്‍ തുടരുമെന്നാണ് പ്രവചനം. 

2020 അവസാനത്തോടെ വിപണിയില്‍ ചാഞ്ചാട്ടം ആരംഭിച്ചിരുന്നു.  രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്  സ്വര്‍ണവിലയില്‍  (Gold price) വീണ്ടും കുതിപ്പ് ആരംഭിച്ചത്. എന്നാല്‍, അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 40% വര്‍ദ്ധനവ്‌ ആണ്. 

ഇന്ത്യയിൽ ഈ വർഷം സ്വർണ വില ഉയ‍ർന്നത് 28 ശതമാനമാണ്.  2021ലും സ്വര്‍ണ വില കുതിപ് തുടരുമെന്നാണ് വിപണി വിശകലന വിദഗ്ധരുടെ അഭിപ്രായം.  സ്വർണം നിക്ഷേപകരുടെ  പ്രഥമ പരിഗണനയില്‍ തുടരുമെന്നാണ്  ഇവരുടെ വിലയിരുത്തല്‍. 

സ്വർണ വിലയില്‍ 2019ലെ ഇരട്ട അക്ക നേട്ടത്തിനുശേഷം, തുടർച്ചയായ രണ്ടാം വർഷമാണ് സ്വ‌ർ‍ണം  (Gold) വീണ്ടും ഇരട്ട അക്ക നേട്ടം കൈവരിക്കുന്നത്. അടുത്ത വ‍‍ർഷവും സ്വർണം മികച്ച വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ സാമ്പത്തിക വളർച്ചയിൽ മാന്ദ്യമുണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ സ്വർണ വില നേരിയ നേട്ടം കൈവരിച്ചു. മാർച്ച് പകുതി മുതൽ കോവിഡ് 19 ആഗോള തലത്തിൽ ശ്രദ്ധയാക‍ർഷിച്ചപ്പോൾ സ്വർണ്ണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായി. ഓഗസ്റ്റിൽ സ്വർണ വില എംസിഎക്‌സിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 56,200 രൂപയിലെത്തി.  

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതും  കോവിഡ്‌ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നയിച്ചു. വളർച്ച വർധിപ്പിക്കുന്നതിനായി ആഗോള സെൻട്രൽ ബാങ്കുകൾ നിരവധി ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചു. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകര്‍ഷിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വിപണി ഉണര്‍വ്വിലാണ്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്‌. 

Also read: കേരളത്തിൽ സ്വർണ വില വീണ്ടും കുതിക്കുന്നു... ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയില്‍ സ്വര്‍ണം..!!

കഴിഞ്ഞ ദിവസം പവന് 320 രൂപ ഉയർന്ന് 37,680 രൂപയ്ക്കായിരുന്നു  വ്യാപാരം നടന്നത്. ഗ്രാമിന് 4,710 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്.  എന്നാല്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ ഗ്രാമിന് 40 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് . 

എന്നാല്‍, ഇനിമുതല്‍ സ്വര്‍ണ വിലയില്‍ നേരിയ വ്യത്യാസം മാത്രമേ പ്രതീക്ഷിക്കാനാകൂ എന്നാണ് വിലയിരുത്തല്‍...

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News