സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1613

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,80, 650 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3011 പേരെയാണ്.   

Written by - Ajitha Kumari | Last Updated : Nov 5, 2020, 07:03 PM IST
  • ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
  • 5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7699 പേർ രോഗമുക്തരായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1613

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 6820 പേർക്കാണ്.  5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7699 പേർ രോഗമുക്തരായിട്ടുണ്ട്.  

Also read: സംസ്ഥാനത്ത് 6820 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7699 പേർ

ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍, പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ , ആനയറ സ്വദേശിനി കെ.ജി. കമലാമ്മ, പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ്, കുളത്തൂര്‍ സ്വദേശി രാജു, മരിയപുരം സ്വദേശിനി സുധ , അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍, പേട്ട സ്വദേശി എല്‍. രമേശ്, പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍, കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ്, ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍, കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍, വടക്കല്‍ സ്വദേശി കെ.ജെ. അലക്സ് കുട്ടി, എറണാകുളം സ്വദേശിനി വിജയലക്ഷ്മി, തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി, പെരുങ്കുളങ്ങര സ്വദേശിനി സലീന, പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ, മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി, മാമ്പാട് സ്വദേശി ഹംസ, പൊന്‍മല സ്വദേശി കുഞ്ഞാളന്‍, ചോക്കാട് സ്വദേശിനി പാത്തുമ്മ, കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ, മീനങ്ങാടി സ്വദേശി പൗലോസ്, കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍, തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Also read: ഇഡി ചെയ്യുന്നതെല്ലാം ചെയ്യട്ടെ; റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,80, 650 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3011 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 12 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News