ഗുരുതര കുറ്റം ചെയ്ത പോലീസ് സേനയിലെ 59 പേരെ പിരിച്ച് വിടും

ജീവപര്യന്തം തടവോ പത്ത് വർഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിടാൻ സാധ്യത

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 10:10 AM IST
  • ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്
  • നിലവിൽ സസ്‌പെൻഷനിലുള്ള പി.ആർ.സുനുവിനെ ആയിരിക്കും ആദ്യം പിരിച്ചു വിടുന്നത്
  • ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പേരാണ് നിലവിൽ സംസ്ഥാനത്തെ പോലീസ് സേനയിലുള്ളത്
 ഗുരുതര കുറ്റം ചെയ്ത പോലീസ് സേനയിലെ 59 പേരെ പിരിച്ച് വിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമനം. പോലീസ് സേനയിലെ ക്രിമിനലുകൾക്കെതിരെയാണ് നടപടി. അതായത് ജീവപര്യന്തം തടവോ പത്ത് വർഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിടാൻ സാധ്യത. ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. 

ബേപ്പൂർ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ പി.ആർ.സുനുവിനെ പിരിച്ചു വിടാനുള്ള റിപ്പോർട്ടിലാണ് 58 പേരെ കൂടി പിരിച്ചു വിടേണ്ടി വരുമെന്ന് ഡിജിപി അനിൽകാന്ത് സർക്കാരിനെ അറിയിച്ചത്. റിപ്പോർട്ടിന് നിയമസെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ അംഗീകരിച്ചു.

നിലവിൽ സസ്‌പെൻഷനിലുള്ള പി.ആർ.സുനുവിനെ ആയിരിക്കും ആദ്യം പിരിച്ചു വിടുന്നത്. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പേരാണ് നിലവിൽ സംസ്ഥാനത്തെ പോലീസ് സേനയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും രാഷ്‌ട്രീയ പാർട്ടികളുടെ സംരക്ഷണയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.

കേരള പോലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പ്പെടാത്തവരാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളത്. അതേസമയം പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News