Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Pocso case arrest in Thiruvananthapuram: വെമ്പായം മുക്കംപാലമൂട് കുന്നുർ പാറവിളാകത്ത് വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന വിനോദാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 07:05 AM IST
  • വലിയമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  • ക്രൈം 1227/23 നമ്പരിൽ പോക്സോ ആക്ട് പ്രകാരമാണ് കേസ്.
  • കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പ്രതിയായ വെമ്പായം മുക്കംപാലമൂട് കുന്നുർ പാറവിളാകത്ത് വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന വിനോദ് എന്നയാളാണ് പിടിയിലായത്. പോക്സോ കേസിൽ വലിയമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വലിയമല പോലീസ് സ്റ്റേഷൻ ക്രൈം 1227/23 നമ്പരിൽ പോക്സോ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. നെടുമങ്ങാട് ഡി വൈ എസ് പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വലിയമല ഇൻസ്പെക്ടർ ഒ എ സുനിൽ, സബ് ഇൻസ്പെക്ടർ അൻസാരി, എസ്. സി.പി. ഒ മാരായ രാജേഷ് കുമാർ, സനൽ രാജ്, സിപിഒമാരായ ഷിലു കുമാർ, ജസീൽ, ശരത്, ബിജു, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം

 യുവാവിനെ വീട്ടില്‍ കയറി വെട്ടി; അക്രമിസംഘത്തിലെ എട്ടാമനെയും സാഹസികമായി പിടികൂടി പോലീസ് 

കൽപ്പറ്റ: വയനാട് കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ അക്രമിസംഘത്തിലെ എട്ടാമനെയും സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത് വീട്ടില്‍ സി. ജാഷിറിനെയാണ് കുറ്റ്യാടിയില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News