നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് ശൂചന നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ.

Last Updated : Jul 3, 2017, 12:57 PM IST
നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് ശൂചന നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ.

അ​റ​സ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇ​ക്കാ​ര്യം അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. വേണ്ട സമയത്ത് വേണ്ടത് ചെയ്യാന്‍ അവര്‍ക്കറിയാം. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്‌കരമാണെന്നും ബെഹ്റ പ​റ​ഞ്ഞു.

Trending News