നടിയെ ആക്രമിച്ച കേസ്: റിമിടോമിയെ പോലീസ് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപും റിമിയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം റിമിയെ ചോദ്യം ചെയ്തത്. 

Last Updated : Jul 27, 2017, 02:48 PM IST
നടിയെ ആക്രമിച്ച കേസ്: റിമിടോമിയെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപും റിമിയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം റിമിയെ ചോദ്യം ചെയ്തത്. 

 
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ദിലീപിന്‍റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. കണക്കില്‍പെടാത്ത പണം വിദേശത്തേക്കു കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഈ പരിശോധനയില്‍ നിരവധി രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ചു നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.
 
ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ പോലീസ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

Trending News