News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Hindustan Malayalam Desk | Last Updated : Jan 24, 2021, 03:04 PM IST
  • Elephant Attack: യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോർട്ട് പൂട്ടി
  • മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ല: PC George
  • RJD അധ്യക്ഷൻ Lalu Prasad Yadhav ന്റെ ആരോ​ഗ്യനില ​ഗുരുതരം; Delhi AIIMS ലേക്ക് മാറ്റി
  • Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Elephant Attack: യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോർട്ട് പൂട്ടി
മേപ്പാടി എളമ്പിലേരിയിലെ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോർട്ടിനെതിരെ നടപടിയുമായി അധികൃതര്‍ രംഗത്ത്. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്.

മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ല: PC George
മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം ലീഡര്‍ പിസി ജോര്‍ജ് . കേരള ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് മുന്നണി പ്രവേശനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതികരണവുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയത്.   

RJD അധ്യക്ഷൻ Lalu Prasad Yadhav ന്റെ ആരോ​ഗ്യനില ​ഗുരുതരം; Delhi AIIMS ലേക്ക് മാറ്റി
മുൻ Bihar മുഖ്യന്ത്രിയും രാഷ്ട്രീയ ജനതാ ദൾ (RJD) അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ അരോ​ഗ്യനില ​ഗുരതരമായതിനെ തുടർന്ന് Delhi AIIMS ലേക്ക് മാറ്റി. ലാലു പ്രസാദിന്റെ ആരോ​ഗ്യ നില ​ഗുരുതരമായതിനെ തുട‌ർന്ന് CCU വിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്നാണ് അടിയന്തരമായി ഡൽഹി എയിംസിലേക്ക് ലാലുവിനെ മാറ്റിയത്. 

Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു
Dubai Health Authority (DHA) ശനിയാഴ്ച നടത്താനിരുന്ന Pfizer Vaccine-ന്റെ ആദ്യ കുത്തിവെയ്പ്പ് മാറ്റിവെച്ചു. നിർമ്മാതാക്കൾ vaccine ഉത്പാദനം വ്യാപിപ്പിക്കാൻ തുടങ്ങിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ നിലവിലെ ഡോസുകളെ ബാധിച്ചിരുന്നു. ഇതാണ് Dubai-ലെയും വാക്‌സിൻ കുത്തിവെയ്പ്പ് മാറ്റിവെക്കാൻ കാരണം.

Mammotty "അജഗജാന്തരം" First Look Poster പുറത്തിറക്കി; പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ പെപ്പയും കൂട്ടരുമെത്തുന്നു
"സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ Ankamali Diaries-ലെ പെപ്പെയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു. ഇപ്രാവശ്യം ഇരുവർക്കും പറയാനുള്ളത് ആനക്കാര്യം തന്നെയാണ്. ആനകളുടെ കഥ പറയുന്ന "അജഗജാന്തര" മാണ് ഇവരുടെ പുതിയ ചിത്രം.

ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില
Bengaluru FC യെ അവസാന നിമിഷം നേടിയ ​ഗോളിലൂടെ തോൽപിച്ച് ആശ്വാസവുമായി തുടർ വിജയം നേടി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ​FC ​Goa യ്ക്കെതിരെ ഇറങ്ങിയ Kerala Blasters ന് വീണ്ടും സമനില കുരുക്ക്. പത്ത് പേരുമായി ​ഗോവ ചുരുങ്ങിയെങ്കിലും ലഭിച്ച അവസരം കൃത്യമായി വിനയോ​ഗിക്കാതെ ജയം പുറത്തേക്ക് തട്ടി കളയുകയായിരുന്നു ബ്ലാസ്റ്റേഴസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News