Alappuzha Byepass Accident:ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം-മരിച്ചത് തിരുവനന്തപുരത്ത് നിന്നും ജോലി കഴിഞ്ഞ് മടങ്ങിയവർ

ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് വെച്ചായിരുന്നു അപകടം. പോലീസും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 09:37 AM IST
  • ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് വെച്ചായിരുന്നു അപകടം. പോലീസും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്
  • എറണാകുളത്തേക്ക് പോവുകയായിരുന്ന കാറും,തിരുവനന്തപുരത്തു നിന്നും ജോലി കഴിഞ്ഞ് മടങ്ങിയവരുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
  • ഇന്നലെയാണ് കോലഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചത്.
Alappuzha Byepass Accident:ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം-മരിച്ചത് തിരുവനന്തപുരത്ത് നിന്നും ജോലി കഴിഞ്ഞ് മടങ്ങിയവർ

ആലപ്പുഴ:  ആലപ്പുഴ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു(40), സുനിൽ (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിൽട്ടൺ,ജോസഫ് എന്നിവരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് വെച്ചായിരുന്നു അപകടം. പോലീസും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. എറണാകുളത്തേക്ക് പോവുകയായിരുന്ന കാറും,തിരുവനന്തപുരത്തു നിന്നും ജോലി കഴിഞ്ഞ് മടങ്ങിയവരുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Also Read: Tamil Nadu School Reopen : തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് തുടങ്ങമെന്ന് മുഖ്യമന്ത്രി MK Stalin

 
 

ഇന്നലെയാണ് കോലഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചത്. കർണ്ണാടകത്തിൽ നിന്നും കാറിൽ വരികയായിരുന്ന ഇവർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News