ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരത്തിനിടയില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം. വൈകീട്ട് പോലീസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

Last Updated : Nov 1, 2017, 07:55 PM IST
ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരത്തിനിടയില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം. വൈകീട്ട് പോലീസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

രാവിലെ പൊലീസും സമരക്കാരുമുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരുന്നു. അതിനിടെ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി  മാറുകയായിരുന്നു. 

എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം രാവിലെ സമരക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും പോലീസ് വാഹനവും തകര്‍ത്തിരുന്നു.

Trending News