കൊല്ലം: ടുറിസത്തിന് ഏറെ സാധ്യത ഉള്ള തൃക്കരുവ ഗ്രാമപഞ്ചായത്തിനെ ടുറിസം സംബന്ധമായി പരിഗണനൾകാൻ അധികൃതർ തയ്യാറാകുന്നില്ലന്ന് ആക്ഷേപം . അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് കുടുതൽ പദ്ധതികൾ കൊണ്ട് വരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന തൃക്കരുവ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനം കയർ, മത്സ്യബന്ധന മേഖല ആയിരുന്നു. കയർ മേഖല പ്രതിസന്ധിയിലായതോടെയാണ് മറ്റു തൊഴിലിലേക്ക് പ്രദേശവാസികൾ മാറി തുടങ്ങിയത്.
Read Also: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ
ടുറിസത്തിന് ഏറെ സാധ്യത ഉള്ള മേഖലയിൽ ടുറിസം സംബന്ധമായപദ്ധതികൾ ആരംഭിക്കാൻ അധിക്യതർ തയ്യാറാകുന്നില്ല. ടുറിസത്തിന് ഗുണപ്രദമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാ ബ്രാണി കോടിയിൽ ഇപ്പോൾ യാത്രാ വിലക്കാണ്. കുറച്ച് നാൾ കൊണ്ട് പ്രസിദ്ധമായ പ്രദേശത്ത് സ്വദേശികളും വിദേശികളും മായി നിരവധി പേരാണ് എത്തിയിരുന്നത്.
പലരും ഉപജീവനത്തിനായി വള്ളങ്ങൾ വാങ്ങുകയും ചെയ്തു. സ്ഥലത്ത് ഉണ്ടായ അപകട മരണത്തെ തുടർന്ന് നാല് മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. പിന്നിട്ട് അഷ്ടമുടി ക്ഷേത്രത്തിന് സമീപം ഡി.റ്റി.പി.സി യുടെ നിയന്ത്രണത്തിലു ള്ള ക്രാഫ്റ്റ് മ്യൂസിയമാണ്.
ചിരട്ടയിലും, തേങ്ങയിലും തീർത്ത അലങ്കാര വസ്തുക്കളും, വല്ലവും, പായും, സഞ്ചിയും മാത്രമാണ് മ്യൂസിയത്തിലുള്ളത്. അതും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല. ടുറിസത്തിന് ഏറെ സാധ്യതള്ള തൃക്കരുവ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ പുതിയ പദ്ധതികൾ കൊണ്ടുവന്ന് ടുറിസം ഹബ്ബക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...