Arya Rajendran-Sachin Dev : ആര്യ രാജേന്ദ്രൻ-സച്ചിൻ ദേവ് വിവാഹതീയതി നിശ്ചയിച്ചു

Arya Rajendran Sachin Dev Wedding Date പകൽ 11 മണിക്ക് എകെജി ഹാളിൽ വെച്ച് ചടങ്ങ് സംഘടിപ്പിക്കും. മാർച്ച് ആറിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം സംഘടിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 10:00 AM IST
  • സെപ്റ്റംബർ നാലിന് ഇരുവരും വിവാഹിതരാകും.
  • പകൽ 11 മണിക്ക് എകെജി ഹാളിൽ വെച്ച് ചടങ്ങ് സംഘടിപ്പിക്കും.
  • മാർച്ച് ആറിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം സംഘടിപ്പിച്ചത്.
Arya Rajendran-Sachin Dev : ആര്യ രാജേന്ദ്രൻ-സച്ചിൻ ദേവ് വിവാഹതീയതി നിശ്ചയിച്ചു

തിരുവനന്തപുരം : ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹ തീയതി നിശ്ചിയിച്ചു. സെപ്റ്റംബർ നാലിന് ഇരുവരും വിവാഹിതരാകും. പകൽ 11 മണിക്ക് എകെജി ഹാളിൽ വെച്ച് ചടങ്ങ് സംഘടിപ്പിക്കും. മാർച്ച് ആറിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം സംഘടിപ്പിച്ചത്. 

ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ എങ്കിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. 21 വയസ്സിലാണ് ആര്യ തിരുവനന്തപുരം മേയറാവുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. കോഴിക്കോട് ഗവ.ആർട്സ് ആൻറ് സയൻസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഗവ.ലോകോളേദിൽ നിന്നും എൽഎൽബി ബിരുദവും നേടിയിട്ടുണ്ട് സച്ചിൻ ദേവ്.  തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ ബി.എസ്.സി ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് ആര്യ മേയറാവുന്നത്.

ALSO READ : Mayor Arya Rajendran : സിംപിൾ സ്റ്റൈലിഷ് ലുക്കിൽ മേയർ ആര്യ; ശ്രദ്ധേയമായി വിജിയുടെ ന്യൂഡ് മേക്കപ്പ്

ബാലസംഘം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് സച്ചിനും ആര്യയും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സച്ചിൻറെ പ്രചാരണത്തിനായും ആര്യ എത്തിയിരുന്നു. തങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ സാധിച്ചത് ഒരേ രാഷ്ട്രീയത്തിലൂടെയാണ്. രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചതെന്ന് വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോടായി പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News