വനിത ഡോക്ടർക്കെതിരായ ആക്രമണം ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് Minister V Sivankutty

ആക്രമണം നടന്ന തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയും ശിവൻകുട്ടി സന്ദർശിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 10:01 PM IST
  • ദൗർഭാഗ്യകരമായ സംഭവമാണ് ഫോർട്ട് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു
  • ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും
  • ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണയുമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
  • രാത്രികാലങ്ങളിൽ ആശുപത്രി പരിസരത്ത് കൂടുതൽ സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
വനിത ഡോക്ടർക്കെതിരായ ആക്രമണം ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് Minister V Sivankutty

തിരുവനന്തപുരം: ഫോർട്ട് ഗവർമെന്റ് ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ (Doctor) നടന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി വി ശിവൻകുട്ടി. ആക്രമണത്തിനിരയായ ഡോ. മാലു മുരളിയെ അവർ ചികിത്സയിലുള്ള ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി മന്ത്രി സന്ദർശിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ഉറപ്പു നൽകി. ആക്രമണം നടന്ന തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയും (Hospital) ശിവൻകുട്ടി സന്ദർശിച്ചു.

ദൗർഭാഗ്യകരമായ സംഭവമാണ് ഫോർട്ട് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണയുമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രി (Minister) രാത്രികാലങ്ങളിൽ ആശുപത്രി പരിസരത്ത് കൂടുതൽ സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

ALSO READ: Kerala Unlock : കേരള അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് സർക്കാർ

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫോർട്ട്‌ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. ആശുപത്രി സുരക്ഷ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. അക്രമികൾ പൊലീസ് പിടിയിലാണ്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്‌തതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News