കൗതുകം കൊണ്ട് നെയ്ത്തിലേക്ക് എത്തി, പാർവതിയെ തേടിയെത്തിയത് പുരസ്‌കാരം

പാലക്കാട് സ്വദേശിയാണ് പാർവതി. 16 വർഷം മുൻപ് കൗതുകത്തിന്റെ പുറത്താണ് ഇവർ നെയ്ത്ത് തൊഴിലിലേക്ക് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 05:01 PM IST
  • പാലക്കാട്ടുള്ള ചിതലി പട്ടു വസ്ത്ര നിര്‍മാണ യൂണിറ്റിലാണ് പാര്‍വതി ജോലി ചെയ്യുന്നത്.
  • പാർവതി ഉൾപ്പെടെ ഇവിടെയുള്ളവർ പരമ്പരാഗത രീതിയിലാണ് പുടവകള്‍ നെയ്യുന്നത്.
  • പാർവതിക്കൊപ്പം ഈ യൂണിറ്റിൽ ജോലി ചെയ്യുന്ന എട്ട് പേർ കൂടി പുരസ്കാരത്തിനായി അപേക്ഷിച്ചിരുന്നു.
കൗതുകം കൊണ്ട് നെയ്ത്തിലേക്ക് എത്തി, പാർവതിയെ തേടിയെത്തിയത് പുരസ്‌കാരം

ഏതൊരാളെയും പോലെ തന്നെ തന്റെ യുവത്വ കാലത്ത് പാർവതിയെയും പട്ടുസാരികൾ ആകർഷിച്ചിരുന്നു. എന്നാൽ അത് തന്റെ വരുമാന മാർ​ഗം ആകുമെന്ന് പാർവതി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. നെയ്ത്ത് മേഖലയിലെ ജോലി, അത് പിന്നീട് ജീവിതത്തിൽ വരുമാന മാർ​ഗമായി ഒടുവിലിതാ സംസ്ഥാന സർക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും പാർവതയെ തേടിയെത്തി. നെയ്ത്ത് മേഖലയിലെ തൊഴിലിലൂടെ ഈ നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് പാര്‍വതി ഒരിക്കലും വിചാരിച്ചിരുന്നില്ല. 

പാലക്കാട് സ്വദേശിയാണ് പാർവതി. 16 വർഷം മുൻപ് കൗതുകത്തിന്റെ പുറത്താണ് ഇവർ നെയ്ത്ത് തൊഴിലിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ഓരോ തവണയും പൂര്‍ത്തിയാക്കിയ പട്ടിലെ സൃഷ്ടികള്‍ തൊഴിലിനെ ആവേശമാക്കാന്‍ സഹായിച്ചെന്ന് പാര്‍വതി പറയുന്നു. ചുമട്ടു തൊഴിലാളിയായ രാധാകൃഷ്ണനാണ് ഭര്‍ത്താവ്. 

പാലക്കാട്ടുള്ള ചിതലി പട്ടു വസ്ത്ര നിര്‍മാണ യൂണിറ്റിലാണ് പാര്‍വതി ജോലി ചെയ്യുന്നത്. പാർവതി ഉൾപ്പെടെ ഇവിടെയുള്ളവർ പരമ്പരാഗത രീതിയിലാണ് പുടവകള്‍ നെയ്യുന്നത്. പാർവതിക്കൊപ്പം ഈ യൂണിറ്റിൽ ജോലി ചെയ്യുന്ന എട്ട് പേർ കൂടി പുരസ്കാരത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ അഭിമുഖങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ പാര്‍വതിയാണ് സർക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News