കെഎസ്ആർടിസിയിൽ ശമ്പളം കൃത്യമായി നൽകും; യൂണിയനുകൾക്ക് ഉറപ്പു നൽകി സിഎംഡി

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി അനുദിനം കഴിയുന്തോറും കോർപ്പറേഷന് തലവേദന സൃഷ്ടിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 03:25 PM IST
  • ശമ്പളം കൃത്യമായി നൽകുമെന്ന് സിഎംഡി
  • യൂണിയനുകളുമായുള്ള ചർച്ചയിലാണ് ഉറപ്പു നൽകിയത്
  • ശമ്പളം മുടക്കം അവസാനിപ്പിക്കും.
കെഎസ്ആർടിസിയിൽ ശമ്പളം കൃത്യമായി നൽകും; യൂണിയനുകൾക്ക് ഉറപ്പു നൽകി സിഎംഡി

കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുമെന്ന് സിഎംഡി ബിജു പ്രഭാകർ. യൂണിയനുകളുമായുള്ള ചർച്ചയിലാണ് സിഎംഡി ഉറപ്പു നൽകിയത്. ജൂണിലെ മുടങ്ങിയ ശമ്പളം അടുത്തമാസം അഞ്ചിന് മുൻപ് നൽകുമെന്നും സിഎംഡി പറഞ്ഞു. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10ന് മുൻപ് നൽകുമെന്നും ബിജുപ്രഭാകർ വ്യക്തമാക്കി.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി അനുദിനം കഴിയുന്തോറും കോർപ്പറേഷന് തലവേദന സൃഷ്ടിക്കുകയാണ്. കൃത്യമായി ശമ്പളം നൽകാൻ കഴിയാത്തതിനാൽ ജീവനക്കാരും പ്രതിസന്ധിയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ശമ്പള പ്രതിസന്ധി കൃത്യമായി പരിഹരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നതാണ്. ദീർഘദൂര സർവീസുകൾക്ക് ഉൾപ്പെടെ പരമാവധി ലാഭം കിട്ടിയിട്ടും മുടക്കമില്ലാതെ ശമ്പളം കൊടുക്കാൻ കെഎസ്ആർടിസിക്ക് കഴിയുന്നില്ല.

അതേസമയം, ഇനി കൃത്യമായി ശമ്പളം നൽകാൻ കഴിയുമെന്ന ഉറപ്പാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പങ്കുവെക്കുന്നത്. യൂണിയനുകളുമായുള്ള ചർച്ചകളെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിക്കുന്നു. ശമ്പളം മുടക്കം അവസാനിപ്പിക്കും. ജൂൺ മാസത്തെ ശമ്പളത്തിനായി 9000ത്തിലധികം ജീവനക്കാരാണ് ഇനിയും കാത്തുനിൽക്കുന്നത്. 

മെക്കാനിക്, മിനിസ്റ്റീരിയൽ സ്റ്റാഫുകൾ, സ്റ്റേഷൻ മാസ്റ്റർമാർ, സെക്യൂരിറ്റികൾ, ഇൻസ്പെക്ടർമാർ, വെഹിക്കിൾ സൂപ്പർവൈസർമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഈ പട്ടികയിൽ ഉൾപ്പെടും. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുൻപ് നൽകും. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10ന് മുൻപ് നൽകുമെന്നും ബിജുപ്രഭാകർ വ്യക്തമാക്കി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News