Bike Theft Gang: ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ഒറ്റ രാത്രിയിൽ മോഷ്ടിച്ചത് മൂന്ന് ബൈക്കുകൾ

Thiruvananthapuram: വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 08:31 PM IST
  • പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്
  • ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ഇവർ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്
Bike Theft Gang: ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ഒറ്റ രാത്രിയിൽ മോഷ്ടിച്ചത് മൂന്ന് ബൈക്കുകൾ

തിരുവനന്തപുരം: ബൈക്ക് മോഷണ സംഘം പിടിയിൽ. ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. പോത്തൻകോട് മംഗലപുരം സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് ബൈക്കുകൾ കവർന്നത്. പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിൻ്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിൻ്റെയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ മോഷ്ടിച്ചു.

ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബൈക്കുകൾ മോഷ്ടിച്ചത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിൻ്റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

ALSO READ: 'പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലും, ചാത്തൻ കോപിക്കും'; ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ഇവർ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News