മത്സരം കേരളത്തില്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: കെ.സുധാകരന്‍

ലോക്‌സഭാ തിരഞ്ഞടുപ്പ് മുന്‍ നിര്‍ത്തി സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍.  

Updated: Feb 3, 2019, 12:21 PM IST
മത്സരം കേരളത്തില്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: കെ.സുധാകരന്‍

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞടുപ്പ് മുന്‍ നിര്‍ത്തി സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. 

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പാഴ്‌വേലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.