വിഷുക്കൈനീട്ടം നൽകി, വിരുന്നൊരുക്കി; ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് ബിജെപി പ്രവർത്തകർ

സ്നേഹ സംഗമം എന്ന പേരിലാണ്  ബിജെപിയുടെ സ്വീകരണ പരിപാടികൾ. പെരുന്നാളിന് ഇസ്ലാം മത വിശ്വാസികളുടെ വീടുകളും സന്ദർശിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 01:40 PM IST
  • എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച് സൗഹൃദ സംഭാഷണം നടത്തി
  • വിഷുക്കൈനീട്ടവും നൽകി. വിരുന്നൊരുക്കിയാണ് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയത്
  • പ്രകാശ് ജാവ്ഡേക്കർ വിശ്വാസികളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു
വിഷുക്കൈനീട്ടം നൽകി, വിരുന്നൊരുക്കി; ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് ബിജെപി പ്രവർത്തകർ

വിഷുദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് ബിജെപി പ്രവർത്തകർ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ബിജെപി ജില്ല അധ്യക്ഷൻ വി വി രാജേഷിന്റെ വീട്ടിൽ മലങ്കര സഭയിൽ നിന്നുള്ള ക്രൈസ്തവ പുരോഹിതരെത്തി. മുൻ കേന്ദ്രമന്ത്രി  പ്രകാശ് ജാവ്ഡേക്കർ വിശ്വാസികളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. 

ശേഷം വിഷുക്കൈനീട്ടവും നൽകി. വിരുന്നൊരുക്കിയാണ് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. സൗഹൃദ കൂട്ടായ്മ എല്ലാ മാസവും തുടരാനാണ് തീരുമാനം. നേരത്തെ ഈസ്റ്റർ ദിനത്തിൽ ബിജെപി പ്രവർത്തകർ ക്രൈസ്തവ പുരോഹിതരുടെ വീടുകളിലും അരമനകളിലും സന്ദർശനം നടത്തിയിരുന്നു. 

സ്നേഹ സംഗമം എന്ന പേരിലാണ്  ബിജെപിയുടെ സ്വീകരണ പരിപാടികൾ. പെരുന്നാളിന് ഇസ്ലാം മത വിശ്വാസികളുടെ വീടുകളും സന്ദർശിക്കുന്നുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച് സൗഹൃദ സംഭാഷണം നടത്തിയാണ് പിരിഞ്ഞത്.

ബിജെപിയുടെ സ്നേഹയാത്രയുടെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതർ ബിജെപി സംസ്ഥാന സെക്രട്ടറി സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകൾ നേർന്നു. പാസ്റ്റർ ജയൻ, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യൻ കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി D.S രാജ്. സോമൻ മാസ്റ്റർ, ബാബുകുട്ടൻ വൈദ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പുരോഹിതസംഘം എത്തിയത്. 

സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകൾ പ്രപഞ്ജന എന്നിവർ ചേർന്ന് മധുരം നൽകി അതിഥികളെ സ്വീകരിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, , ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ  ശ്യാംകുമാർ, മനോജ് എന്നിവർ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News