Bus Auto Taxi Fare Hike: യാത്രയ്ക്കിറങ്ങുമ്പോള്‍ കൂടുതല്‍ പണം കരുതിക്കോളൂ, പുതുക്കിയ ബസ്‌, ഓട്ടോ, ടാക്‌സി നിരക്ക്‌ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍വന്നു. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 12:08 PM IST
  • പുതുക്കിയ നിരക്കനുസരിച്ച് ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ്.
  • ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും.
Bus Auto Taxi Fare Hike: യാത്രയ്ക്കിറങ്ങുമ്പോള്‍ കൂടുതല്‍ പണം കരുതിക്കോളൂ, പുതുക്കിയ ബസ്‌, ഓട്ടോ, ടാക്‌സി നിരക്ക്‌ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍വന്നു. 

പുതുക്കിയ  നിരക്കനുസരിച്ച് ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ്.  ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. ഇതിന് പുറമേ നാല് ചക്ര ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും വര്‍ദ്ധിച്ചു. 

ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കും വര്‍ദ്ധിച്ചു.   ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്കില്‍  രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. ഫാസ്റ്റില്‍ കുറഞ്ഞ നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാം. 

Also Read:   വിദ്വേഷ പ്രസംഗം, പി.സി ജോർജ് അറസ്റ്റിൽ

ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്നും  30 രൂപയായി ഉയര്‍ത്തി.  മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കും. 

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധന സംബന്ധിച്ച സർക്കാർ വിജ്ഞാപനം രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ശനി ഉച്ചയോടെയാണ് ബസ് ചാർജ്ജ് വര്‍ദ്ധിപ്പിച്ചുള്ള വിജ്ഞാപനമിറങ്ങിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News