Suresh Gopi:ചതിക്കില്ലെന്ന് ഉറപ്പാണ്...! തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം

Thrissur Election: ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിൽ പോസ്റ്റർ പതിപ്പിച്ചാണ് പ്രചാരണം  

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 06:29 PM IST
  • പാർട്ടി നിർദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് പ്രചാരണമെന്ന് ഡ്രൈവർമാർ.
  • തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
  • തൃശ്ശൂർ ബിജെപി വിജയപ്രതീക്ഷയോടെ നോക്കികാണുന്ന മണ്ഡലമാണ്.
Suresh Gopi:ചതിക്കില്ലെന്ന് ഉറപ്പാണ്...! തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം

തെരഞ്ഞെടുപ്പും സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കുന്നതിനു മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്കായി  പ്രചാരണം ശക്തം. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിൽ പോസ്റ്റർ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചു. പാർട്ടിയുടെ നിർദ്ദേശപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പോസ്റ്റർ പതിപ്പിച്ചതെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.

തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി തീരുമാനിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ  തൃശൂരിൽ സുരേഷ് ഗോപിക്കായി  പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റർ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചത്. ''ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോർ ബിജെപി'' എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 

ALSO READ: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0: മൂന്നു ഘട്ടങ്ങളും വിജയമെന്ന് മന്ത്രി വീണാ ജോർജ്

നഗരത്തിലെ വിവിധ ഇടങ്ങളിൽ ഓടുന്ന ഓട്ടോകളിൽ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. പാർട്ടി നിർദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പ്രചരണം ആരംഭിച്ചതെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നത്. 

ബിജെപി ഏറെ വിജയപ്രതീക്ഷയോടെ നോക്കികാണുന്ന മണ്ഡലമാണ് തൃശ്ശൂർ. മറ്റു മുന്നണികളും സ്ഥാനാർത്ഥികൾ ആകാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News