കോട്ടയം: പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തതായി പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന എസ്ഐ അടക്കം നാല് പോലീസുകാർക്ക് സസ്പെൻഷൻ. കോട്ടയം വൈക്കം പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജ്മൽ ഹുസൈൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോജ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 13ന് ഉണ്ടായ സംഭവത്തിലാണ് ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
ALSO READ: Bribe: വസ്തു പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
കഴിഞ്ഞ മെയ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കം സ്വദേശിയായ വീട്ടമ്മ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. രാത്രി യാത്ര ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവ് വീട്ടമ്മയെ തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ഇവർ വൈക്കം പോലീസ് സ്റ്റേഷനിൽ മെയ് 13ന് പരാതി നൽകി.
എന്നാൽ പരാതി ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് മെയ് 16ന് ആണ് കേസെടുത്തത്. ഇതേത്തുടർന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...