എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യത; കണ്ണൂരിൽ അതീവ ജാ​ഗ്രതയിൽ പോലീസ്

സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് ജാ​ഗ്രത ശക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 11:33 AM IST
  • കണ്ണൂരിലെ കണ്ണവത്താണ് പോലീസ് അതീവ ജാ​ഗ്രത പുലർത്തുന്നത്
  • കണ്ണവവും ചുറ്റുമുള്ള പ്രദേശങ്ങളും പ്രശ്നബാധിത പ്രദേശങ്ങളായാണ് പോലീസ് കാണുന്നത്
  • 2018, 2020 വർഷങ്ങളിൽ കണ്ണവത്ത് ആർഎസ്എസ് പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു
  • വിദ്വേഷപ്രചരണവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്
എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യത; കണ്ണൂരിൽ അതീവ ജാ​ഗ്രതയിൽ പോലീസ്

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതീവ ജാ​ഗ്രത പുലർത്തണമെന്നുമാണ് പോലീസ് റിപ്പോർട്ട്. പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷം സമൂഹചുറ്റുപാടിലും സാമൂഹിക മാധ്യമങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് ജാ​ഗ്രത ശക്തമാക്കി.

കണ്ണൂരിലെ കണ്ണവത്താണ് പോലീസ് അതീവ ജാ​ഗ്രത പുലർത്തുന്നത്. കണ്ണവവും ചുറ്റുമുള്ള പ്രദേശങ്ങളും പ്രശ്നബാധിത പ്രദേശങ്ങളായാണ് പോലീസ് കാണുന്നത്. 2018, 2020 വർഷങ്ങളിൽ കണ്ണവത്ത് ആർഎസ്എസ് പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. വിദ്വേഷപ്രചരണവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്ത് വലിയ ചർച്ചയായി നിൽക്കുന്നതിനിടെ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവർത്തകർ ആലപ്പുഴയിൽ അറസ്റ്റിലായി. ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെ ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇവരിൽ നിന്നും വടിവാളുകൾ കണ്ടെടുത്തിട്ടുണ്ട്.

ALSO READ: RSS Workers Arrested: മാരകായുധങ്ങളുമായി 2 ആർഎസ്എസ് പ്രവർത്തകർ ആലപ്പുഴയിൽ അറസ്റ്റിൽ

2021 ഡിസംബർ 18, 19 തിയതികളിൽ ആലപ്പുഴയിൽ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. പിറ്റേദിവസം രാവിലെ, ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി. ഇതിന് സമാനമായാണ് പാലക്കാടും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിൽ വന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. രണ്ട് കേസുകളിലും ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News