Cyclone Mocha: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Yellow alert: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 11, 2023, 11:49 AM IST
  • ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്
  • തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു
Cyclone Mocha: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പോർട്ട് ബ്ലെയറിന് 510 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, ബം​ഗ്ലാദേശിലെ കോക്‌സ് ബസാറിന് 1210 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ച് മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് അർധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.

ALSO READ: Cyclone Mocha: മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ജാ​ഗ്രതാ നിർദേശം

ശക്തമായ ചുഴലിക്കാറ്റായി മാറിയ ശേഷം, മോഖ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും മെയ് 13 മുതൽ ചെറുതായി ദുർബലമാവുകയും തെക്കുകിഴക്കൻ ബംഗ്ലാദേശ്, വടക്കൻ മ്യാൻമർ തീരങ്ങൾ എന്നിവിടങ്ങളിൽ കോക്സ് ബസാറിനും (ബംഗ്ലാദേശ്) ക്യൂക്പ്യു (മ്യാൻമർ) നും ഇടയിൽ സഞ്ചരിക്കുകയും ചെയ്യാനാണ് സാധ്യത. 2023 മെയ് 14ന് ഉച്ചയ്ക്ക് മണിക്കൂറിൽ 110-120 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജാഗ്രത നിർദ്ദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ കെട്ടിയിട്ട് സുരക്ഷിതമായി സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാ​ഗ്രത നിർദേശത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News