ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം. എം ഹസന്‍. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് അഭിമാനപ്പോരാട്ടമാണ്. ഇതുവരെയുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും ഇതെന്ന് ഹസന്‍ സൂചിപ്പിച്ചു.

Updated: Mar 13, 2018, 03:40 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം. എം ഹസന്‍. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് അഭിമാനപ്പോരാട്ടമാണ്. ഇതുവരെയുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും ഇതെന്ന് ഹസന്‍ സൂചിപ്പിച്ചു.

ചെങ്ങന്നൂരില്‍ യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു . എന്‍ഡിഎ അവരുടെ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പി. എസ് ശ്രീധരന്‍ പിള്ള തന്നെയെന്നുള്ളത് വ്യക്തമാണ്. ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് ചെങ്ങന്നൂരിലേത്. ഇത് പിണറായി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള ഭരണത്തിന് മറുപടി നല്‍കുന്നതായിരിക്കുമെന്നാണ് എം. എം ഹസന്‍ പറയുന്നത്.