ചെങ്ങന്നൂരില്‍ വിജയസാധ്യത യുഡിഎഫിന്, ആരുടെ വോട്ടിനോടും അയിത്തമില്ല: എ.കെ ആന്‍റണി

 

Last Updated : May 2, 2018, 12:58 PM IST
ചെങ്ങന്നൂരില്‍ വിജയസാധ്യത യുഡിഎഫിന്, ആരുടെ വോട്ടിനോടും അയിത്തമില്ല: എ.കെ ആന്‍റണി

 

ചെങ്ങന്നൂര്‍: ഈ മാസം നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യത യുഡിഎഫിനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി.  

അതുകൂടാതെ, തെരഞ്ഞെടുപ്പ് തീരുമാനിച്ച്‌ കഴിഞ്ഞാല്‍ ആരുടെ വോട്ടിനോടും അയിത്തം പാടില്ല. മാണിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കേരളത്തിലെ നേതാക്കള്‍ തീരുമാനിക്കട്ടെയെന്നും ആന്‍റണി പറഞ്ഞു.

അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് മാണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ്സും സി.പി.എമ്മും മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ സി.പി.ഐ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. മാണിയുടെ പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ് സി.പി.ഐ നിലപാട്. ഇത് ഇടതുമുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനായി കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം മെയ് 11ന് ചേരും.

ഇത്തവണ ചെങ്ങന്നൂരില്‍ ത്രികോണ മത്സരം പ്രതീക്ഷിക്കാമെങ്കിലും മുഖ്യ എതിരാളികള്‍ കോണ്‍ഗ്രസ്സും ഇടതു പക്ഷവുമാണ്. പി.സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ പോരിനിറങ്ങുന്നത്. അതേസമയം നഷ്ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മെയ്‌ 28ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 31ന് ആണ്. 

 

Trending News