തോമസ്‌ ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് പടയൊരുക്കം യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. 

Last Updated : Nov 2, 2017, 12:14 PM IST
തോമസ്‌ ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

കാസര്‍ഗോഡ്: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് പടയൊരുക്കം യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. 

തോമസ് ചാണ്ടിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി കൂട്ടുപ്രതിയാവുകയാണ്. മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതു കൊണ്ടു മാത്രമായില്ല. മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാവണം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസും യുഡിഎഫും ഭയക്കുന്നില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഗെയ്ല്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മുക്കത്ത് മാധ്യമ പ്രവര്‍ത്തര്‍ക്ക് നേരെയുണ്ടായ അക്രമത്തെ ചെന്നിത്തല അപലപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച്‌ സമരക്കാരെ അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Trending News