പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.  

Last Updated : Dec 29, 2019, 08:42 AM IST
  • പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും.
  • ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
  • മത സാമുദായിക സംഘടനകളേയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ ബിജെപിയും പങ്കെടുക്കും.
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും.  

മത സാമുദായിക സംഘടനകളേയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ ബിജെപിയും പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് മുസ്ലീം സംഘടനാ നേതാക്കളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗം വിളിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സംയുക്ത പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ നടത്താനാണ് ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കുക.

ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമം. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്‌ ഒപ്പം നില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. 

ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങൾക്ക് മുല്ലപള്ളിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തനത് പ്രതിഷേധങ്ങളായിരിക്കും കോണ്‍ഗ്രസ്‌ നടത്തുന്നത്.

ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് സര്‍വകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രതിനിധികള്‍ സംസാരിക്കും. 

തങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍വ്വകക്ഷി യോഗത്തിലേയ്ക്ക് വിളിച്ച എന്‍എസ്എസിന്‍റെ നിലപാട്.

Trending News