Gemini Sankaran Passed Away: സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Gemini Sankaran Passed Away: ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951 ലാണ് ഈ കമ്പനി ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 06:34 AM IST
  • സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്‍ അന്തരിച്ചു
  • കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്
Gemini Sankaran Passed Away: സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂര്‍: സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.   ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍.  ജെമിനി സർക്കസ് ആരംഭിക്കുന്നത് 1951 ലാണ്.  

Also Read: Drown Death : പിറവം പുഴയിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

തലശ്ശേരി കൊളശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13 നായിരുന്നു ജെമിനി ശങ്കരൻ ജനിച്ചത്.   ശങ്കരന്‍ സര്‍ക്കസില്‍ ആകൃഷ്ടനായത് കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.  ഇതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു.  എങ്കിലും സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയ ശങ്കരൻ നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിക്കുകയും ചെയ്തു. 

Also Read: Kedar Yoga: കേദാരയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ശേഷം മനസിൽനിന്നും മായാത്ത സർക്കസ് മോഹവുമായി അദ്ദേഹം 1946 ൽ തലശ്ശേരിയിൽ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് ശങ്കരന് തുടർ പരിശീലനം നൽകിയത്.  രണ്ടു വർഷത്തിനു ശേഷം കൽക്കത്തയിലെത്തിയ ശങ്കരൻ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേരുകയും പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനാവുകയുമായിരുന്നു.  റെയ്മൻ സർക്കസിലും ശങ്കരൻ ഏറെ നാൾ ജോലിചെയ്തു. 

Also Read: Mahadhan Rajayoga: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ശേഷം മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ശങ്കരനും സഹപ്രവര്‍ത്തകനായ സഹദേവനും ചേര്‍ന്ന് ആറായിരം രൂപയ്ക്ക് വാങ്ങുകയും.  അതിന് തെന്റെ ജന്മ റഷ്യയായ ജെമിനി എന്ന് പേരിടുകയും ചെയ്തു.  കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് കമ്പനി വിപുലപ്പെടുത്തിയശേഷം 1951 ആഗസ്റ്റ് 15 ന് ഗുജറാത്തിലെ ബില്ലിമോറിയില്‍ ആദ്യ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ എന്ന താരോദയത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുക്കുകയായിരുന്നു.   ശേഷം 1977 ഒക്ടോബര്‍ രണ്ടിന് ജെമിനിയുടെ സഹോദര സ്ഥാപനമായ ജംബോ സര്‍ക്കസ് ആരംഭിച്ചു.  അദ്ദേഹം സർക്കസിന് നൽകിയ സമഗ്രസംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News