Malayalam Film Industry: സിനിമാ മേഖലയിലെ ലൈം​ഗിക ആരോപണം; അന്വേഷണത്തിന് ഏഴം​ഗ ഐപിഎസ് സം​ഘത്തെ നിയോ​ഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾ

Hema Committee Report: അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 07:38 PM IST
  • ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും
  • മലയാള സിനിമയിലെ ആരോപണങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു
Malayalam Film Industry: സിനിമാ മേഖലയിലെ ലൈം​ഗിക ആരോപണം; അന്വേഷണത്തിന് ഏഴം​ഗ ഐപിഎസ് സം​ഘത്തെ നിയോ​ഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾ

മലയാള സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ച് ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം അന്വേഷിക്കും. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥർ. ഐജി ജി. സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ ആൻഡ് ഓർഡർ എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ എന്നിവാരണ് അന്വേഷണ സംഘത്തിലുള്ളത്.

ALSO READ: 'ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം'; ചെ​ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് അതിജീവിത

മലയാള സിനിമയിലെ ആരോപണങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആയിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.

ഹേമ കമ്മിറ്റി മുൻപാകെ അതിക്രമം തുറന്നുപറഞ്ഞ സംഭവങ്ങളിൽ ഇപ്പോൾ അന്വേഷണം ഉണ്ടാകില്ല. നിലവിൽ ഹൈക്കോടതിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാലാണ് ഇക്കാര്യത്തിൽ ഇപ്പോൾ അന്വേഷണം നടത്താത്തത്. നിലവിൽ പുറത്ത് വരുന്ന പുതിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News