Lockdown Relaxation: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്നുള്ള കാര്യം വ്യക്തമാക്കി.   

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 10:57 PM IST
  • ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്നുള്ള കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി
  • രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കും
  • മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു
Lockdown Relaxation: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്നുള്ള കാര്യം വ്യക്തമാക്കി.  രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ഈ നില അടുത്ത ബുധനാഴ്ച വരെ തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) സംസ്ഥാനത്ത് രോഗവ്യപന തോതിൽ കുറവാണ് ഇപ്പോൾ ഉള്ളതെന്നും ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ കഴിയുമെന്നും അറിയിച്ചു.  കേസുകളുടെ കുറവ് അനുസരിച്ച് നിയന്ത്രണങ്ങൾക്കും ഇളവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.   

Also Read: ഡെല്‍റ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാം: CM Pinarayi Vijayan 

 

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി (Kerala CM) കാര്യങ്ങൾ ഇപ്രകാരം വ്യക്തമാക്കിയത്.  മാത്രമല്ല ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുകയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യൻ പറഞ്ഞു. 

സീരിയല്‍ ഷൂട്ടിംഗ് അടക്കമുള്ള ഇന്‍ഡോര്‍ ഷൂട്ടിംങ്ങുകളിലും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഒരാഴ്ച കഴിഞ്ഞ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും (Covid19) അലംഭാവം കാണിക്കരുതെന്നും അത് അങ്ങേയറ്റം അപകടകരമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.  

Also Read: Kerala covid update: സംസ്ഥാനത്ത് ഇന്ന് 11,361 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 90 പേർ

മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ കൃത്യത മുഖ്യമന്ത്രി വ്യക്തമാക്കിയത്.     

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News