CM Pinarayi Vijayan In Kannur: കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി കണ്ണൂരിൽ; രാത്രി തങ്ങിയത് ഗസ്റ്റ് ഹൗസില്‍

CM In Kannur: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 09:50 AM IST
  • കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി കണ്ണൂരിൽ
  • മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
  • സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്
CM Pinarayi Vijayan In Kannur: കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി കണ്ണൂരിൽ; രാത്രി തങ്ങിയത് ഗസ്റ്റ് ഹൗസില്‍

കണ്ണൂർ: CM In Kannur: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. 

Also Read: ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്നലെ രാത്രി സ്വന്തം നാടായ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയ്ക്ക് ഇവിടേയും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടിൽ താമസിക്കാനുള്ള തീരുമാനം മാറ്റിയ മുഖ്യമന്ത്രി ഇന്നലെ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. 

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ്  അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കോളേജ് പരിസരത്തും റോഡുകളിലും ഉള്‍പ്പെടെ കടുത്ത സുരക്ഷ ഒരുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. 

Also Read: Viral Video: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!

ഇന്നലെ കണ്ണൂരിലേക്കുള്ള യാത്രക്കിടെ വടകരയില്‍ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.  ഇതിനെത്തുടർന്ന് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനത്ത സുരക്ഷയ്ക്കിടയിലും ഇന്നലെ കോഴിക്കോട്ടും പലയിടത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News