Lok Sabha Election 2024: ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ലെന്ന് ഇക്കൂട്ടരുടെ നിലപാട്; കേരളത്തിൽ യുഡിഎഫ് എസ്ഡിപിഐ വോട്ട് ഡീലെന്ന് പിണറായി

Pinarayi Vijayan Press Meet: സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആർജവമില്ല. ലീഗ് പതാക ഇന്ത്യൻ പാർട്ടിയുടെ കൊടിയെന്ന് കോൺഗ്രസ് പറയണമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 11:34 AM IST
  • കരുവന്നൂരിലെ ഇ ഡി അന്വേഷണം ബോധപൂർവമെന്നും
  • സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുകളുമില്ലെന്നും മുഖ്യമന്ത്രി
  • സിപിഎം കള്ളപ്പണം സ്വീകരിക്കുന്ന പാർട്ടിയല്ല
Lok Sabha Election 2024: ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ലെന്ന് ഇക്കൂട്ടരുടെ നിലപാട്; കേരളത്തിൽ യുഡിഎഫ് എസ്ഡിപിഐ വോട്ട് ഡീലെന്ന് പിണറായി

തിരുവനന്തപുരം: വയനാട്ടിലെ റാലിയിൽ ലീഗിന്റെയും കോൺഗ്രസിൻ്റെയും പതാക ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി.കോൺഗ്രസ് സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയായി മാറി. സ്വന്തം അസ്തിത്വം പണയം വെച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തിൽ യുഡിഎഫ് എസ്ഡിപിഐ വോട്ട് ഡീൽ നടക്കുകയാണ്. കരുവന്നൂരിലെ ഇ ഡി അന്വേഷണം ബോധപൂർവമെന്നും സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുകളുമില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആർജവമില്ല. ലീഗ് പതാക ഇന്ത്യൻ പാർട്ടിയുടെ കൊടിയെന്ന് കോൺഗ്രസ് പറയണമായിരുന്നു. നടപടി ഭീരുത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിവര്‍ണപതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോയെന്നും പിണറായിയുടെ വിമർശനം.

ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണയില്‍ ശരിയായ ഡീല്‍ നടന്നതായി മനസ്സിലാക്കുന്നു. ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണയുണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാട്ടി.

അതേസമയം, കരുവന്നൂർ കള്ളപ്പണ ഇടപാടിൽ നേരത്തെ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കാതെ പോയ മുഖ്യമന്ത്രി ഇന്ന് കൃത്യമായ നിലപാടും വിശദീകരിച്ചു. സിപിഎം കള്ളപ്പണം സ്വീകരിക്കുന്ന പാർട്ടിയല്ല, ഒരു രഹസ്യ അക്കൗണ്ടുകളും പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുകൾ സുതാര്യമാണെന്നും കരുവന്നൂരിലെ ഇ ഡി ബോധപൂർവ്വമെന്നും കുറ്റപ്പെടുത്തൽ. ഇലക്ട്രൽ ബോണ്ടിൽ പാർട്ടി സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് മുന്നിലുണ്ട്. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കട്ടെയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News