സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

ഇടുക്കിയിൽ നാലു പേർക്കും, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം  എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.    

Last Updated : Apr 23, 2020, 06:59 PM IST
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോറോണ (Covid19)സ്ഥിരീകരിച്ചു.  ഇടുക്കിയിൽ നാലു പേർക്കും, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം  എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  

കോറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  രണ്ടുപേർ വിദേശത്തു നിന്ന് വന്നവരുമാണ് ബാക്കി നാലുപേർക്ക് സമ്പർക്കം മൂലമാണ് രോഗ ബാധയുണ്ടായത്.  

Also read: കോറോണ: ഇപിഎഫിൽ നിന്നും 15 ദിവസം കൊണ്ട് പിൻവലിച്ചത് 1954 കോടി

ഇതിനിടയിൽ ഇന്ന് രോഗമുക്തരായത് എട്ടുപേരാണ്.  കാസർഗോഡ് ഉള്ള ആറുപേർക്കും മലപ്പുറത്തും കണ്ണൂരിലും ഉള്ള ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തരായത്.   സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ള 447 പേരിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.  ഇപ്പോൾ 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇതിൽ 23,439 പേർ വീടുകളിലും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ്.  

Also read: ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം അനുവദിച്ച് സർക്കാർ

ഇന്ന് 148 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.  കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കോഴിക്കോട്  ഈ നാലു ജില്ലകൾ റെഡ് സോണിൽ തുടരും.  കണ്ണൂർ ജില്ലയിൽ 2592 പേർ നിരീക്ഷണത്തിലുണ്ട് .   കാസർഗോഡ്  3126 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.  ബാക്കിലുള്ള പത്തു ജില്ലകളും ഓറഞ്ച് സോണിലാണ്. 

കൂടാതെ ഡൽഹിയിലെ തബ്ലീഗി മത സമ്മേളനത്തിൽ പങ്കെടുത്ത തിരിച്ചെത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  

Trending News