Co-operative Sector:യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി സഹകരണ സംഘങ്ങൾ വരുന്നു

നിലവിൽ 41 ഗ്രൂപ്പുകളായി സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.സഹകരണസംഘങ്ങൾ/ ബാങ്കുകൾവഴി പലിശരഹിതവായ്പ ലഭ്യമാകും

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 09:59 AM IST
  • ഗുരുതര ആരോഗ്യപ്രശ്നങ്ങൾമൂലം കഷ്ടപ്പെടുന്ന സഹകാരികൾക്ക് അടിയന്തിരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി
  • ഒന്നു മുതൽ 12 വരെയുളള ക്ളാസ്സുകളിലേക്ക് ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ
  • നിലവിൽ 41 ഗ്രൂപ്പുകളായി സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
Co-operative Sector:യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി സഹകരണ സംഘങ്ങൾ വരുന്നു

കോട്ടയം: സഹകരണ മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിന് യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് നടപടികൾ തുടങ്ങി.  

നിലവിൽ 41 ഗ്രൂപ്പുകളായി സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.സഹകരണസംഘങ്ങൾ/ ബാങ്കുകൾവഴി പലിശരഹിതവായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കുന്നുണ്ട്. 

ALSO READ: സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല

 

ഒന്നു മുതൽ 12 വരെയുളള ക്ളാസ്സുകളിലേക്ക് ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ വാങ്ങാൻ സഹകരണസംഘങ്ങൾ/ ബാങ്കുകൾവഴി പലിശരഹിതവായ്പ അനുവദിക്കുന്ന പദ്ധതിയാണ് വിദ്യാതരംഗിണി. കേരള ബാങ്കുവഴിയും ഈ വായ്പാ ലഭ്യമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തിൽ 8000 വായ്പകൾ ബാങ്ക് നൽകും.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾമൂലം കഷ്ടപ്പെടുന്ന സഹകാരികൾക്ക് അടിയന്തിരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി അഥവാ മെമ്പർ റിലീഫ് ഫണ്ട് പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. പദ്ധതി വഴി 11194 പേർക്ക് 23.94 കോടി രൂപയുടെ ധനസഹായമാണ് കേരളത്തിലെ സഹകാരികൾക്ക് ലഭ്യമാകാൻ പോകുന്നത്. 14 ജില്ലകളിലും ഈ ആനുകൂല്യ വിതരണം ഉടൻ പൂർത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News