തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂൾ അനധികൃതമായി നേരത്തെ അടയ്ക്കുന്നതായി പരാതി. രാത്രി എട്ടര മണിവരെ പ്രവർത്തിച്ചിരുന്ന സ്വിമ്മിംഗ് പൂൾ ജീവനക്കാരുടെ അസൗകര്യം കാരണം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആരോപണം. സംഭവത്തിൽ നീന്തലിനായി എത്തുന്നവർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. രാത്രി എട്ടര മണി വരെയാണ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ്പൂൾ പ്രവർത്തിക്കുന്നത്.
ദിനംപ്രതി നിരവധി പേരാണ് സ്വിമ്മിംഗ് പൂളിൽ നീന്തലിനായി എത്തുന്നത്. ഉദ്യോഗസ്ഥ പ്രമുഖർ, മാധ്യമപ്രവർത്തകർ, പൊലീസുകാർ, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, സാധാരണ ജനങ്ങൾ തുടങ്ങിയ നിരവധി പേർ ഇത്തരത്തിൽ എത്താറുണ്ട്. ജീവനക്കാർക്ക് വീടുകളിൽ പോകണമെന്ന ആവശ്യത്തെ തുടർന്ന് സ്വിമ്മിംഗ് പൂളിൻ്റെ പ്രവർത്തനം വൈകിട്ട് ഏഴരക്കും എട്ടരയ്ക്കും ഇടയിൽ അവസാനിപ്പിക്കുന്ന തരത്തിലേക്കാണ് നീക്കങ്ങൾ. സ്ഥലത്ത് വൻ പ്രതിഷേധം അരങ്ങേറിയതിനെ തുടർന്ന് ഇന്നത്തേക്ക് ഈ സ്ലോട്ട് അനുവദിച്ചു നൽകിയിരുന്നു.
കൃത്യമായി പ്രവർത്തിച്ചിരുന്ന സ്വിമ്മിങ് പൂളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ജീവനക്കാർ ശ്രമിക്കുന്നതായി ആക്ഷേപം ശക്തമായിട്ടുണ്ട്. നീന്തലിനായി എത്തുന്നവരെ തടസ്സപ്പെടുത്തുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ശക്തമായ ആവശ്യവും ഉയർന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നീന്തൽ പഠിതാക്കളും വ്യായാമത്തിനായി നീന്തൽ ചെയ്യാൻ എത്തുന്നവരും കായിക മന്ത്രിയെ കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.