മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പിടി മോഹനകൃഷ്ണന്‍ അന്തരിച്ചു.
എണ്‍പത്തിയാറു വയസ്സായിരുന്നു. എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.
ഗരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മോഹനകൃഷ്ണന്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആശ രാമചന്ദ്രന്‍, സിന്ധു ഉണ്ണി, ഹേമ മോഹന്‍, ടിപി സുധീര്‍ ഗോവിന്ദ്, ടിപി അജയ് മോഹന്‍ എന്നിവരാണ് മക്കള്‍. മകനായ ടിപി അജയ് മോഹന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.