നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല; സാമാന്യ മര്യാദയുണ്ടെങ്കിൽ സർക്കാർ പിന്തിരിയണമെന്നും Ramesh Chennithala

സര്‍ക്കാര്‍ ഇനിയും കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 11:29 PM IST
  • പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പോരാടുന്നത്
  • സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുകയാണ്
  • കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ തല്ലിത്തകര്‍ത്ത് ഇടതുപക്ഷം നിയമസഭയില്‍കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല
  • അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ വച്ചിരിക്കുന്നത്
നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല; സാമാന്യ മര്യാദയുണ്ടെങ്കിൽ സർക്കാർ പിന്തിരിയണമെന്നും Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ (Supreme Court) നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തിലെങ്കിലും സാമാന്യ മര്യാദയുണ്ടെങ്കില്‍ ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ധനമന്ത്രി കെ.എം.മാണി (KM Mani) അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ജോസ്.കെ.മാണിക്ക് എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പോരാടുന്നത്. എം.എല്‍.എമാരുടെയും എം.പിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീംകോടതിയിലും തന്റെ പോരാട്ടം തുടരുകയാണ്. സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court

ഇന്ന് സുപ്രീംകോടതിയില്‍ തന്റെ അഭിഭാഷകന്‍ ഉണ്ടായിരുന്നു. കെ.എം മാണി ബഡ്ജറ്റ് (Budget) അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ തല്ലിത്തകര്‍ത്ത് ഇടതുപക്ഷം നിയമസഭയില്‍കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല. അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ വച്ചിരിക്കുന്നത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൗര്‍ഭാഗ്യകരമായ സംഭവം നിയമസഭയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. കേസ് ഇന്ന് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശമാണ് ഉണ്ടായത്. ഇനിയെങ്കിലും സര്‍ക്കാര്‍ (Government) ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണം. കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യു.ഡി.എഫ് അംഗീകരിക്കുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ.മാണിയുടെ പാര്‍ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ ഇനിയും കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News