മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാർക്ക് കൊറോണ; ഇതുവരെ 15 ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചു

മാനന്തവാടി പോലീസ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത് ഇതിൽ നാലു പേർ എസ്‌ഐമാരാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 08:02 AM IST
  • മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാർക്ക് കൊറോണ
  • 15 ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചു
  • വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗബാധ കണ്ടെത്താൻ സാദ്ധ്യതയുണ്ട്.
മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാർക്ക് കൊറോണ; ഇതുവരെ 15 ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചു

വയനാട് : മാനന്തവാടി പോലീസ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത് ഇതിൽ നാലു പേർ എസ്‌ഐമാരാണ്.

കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെയിൽ നടത്തിയ പരിശോധനകളിലാണ് പോലീസുകാർക്ക് രോഗബാധ (Covid19) സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഇവരിൽ ഉൾപ്പെടുന്നു. കൊറോണ സ്ഥിരീകരിച്ച പോലീസുകാർ വീട്ടിൽ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗബാധ കണ്ടെത്താൻ സാദ്ധ്യതയുണ്ട്. 

Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു

പ്രാരംഭ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ സ്രവ സാമ്പിളുകൾ (Covid19) പരിശോധനയ്‌ക്കായി നൽകിയിട്ടുണ്ട്.  പോലീസുകാർക്കിടയിലെ രോഗവ്യാപനം സ്റ്റേഷന്റെ പ്രവർത്തനങ്ങളെ തകിടം മറച്ചിട്ടുണ്ട്. 

എസ്‌ഐമാരുൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെയാണ് പണിയായത്. മുൻപ് പോലീസുകാർക്കിടയിൽ രോഗവ്യാപനം ഉണ്ടായപ്പോൾ മാനന്തവാടി സ്‌റ്റേഷൻ അടച്ചിടുകവരെയുണ്ടായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

  

Trending News