വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്.  

Updated: May 23, 2019, 06:35 AM IST
വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: വോട്ടെണ്ണല്‍ ചുമതലയ്ക്കെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കൊപ്പം ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം. ബോട്ട് ജെട്ടിക്കു സമീപത്തെ ലോഡ്ജിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.