സിപിഎം കേന്ദ്ര നേതൃത്വത്തിലും തലമുറമാറ്റം; രാജീവും ബാലഗോപാലും റിയാസും സീമയും കേന്ദ്ര കമ്മറ്റിയിലേക്ക്?

നിലവിൽ ഇരുപതിലധികം ഒഴിവുകൾ ഉണ്ടാകാനാണ് സാധ്യത. കൂടാതെ പ്രായപരിധി തീരുമാനം നടപ്പാക്കുമ്പോൾ പല മുതിർന്ന നേതാക്കളും പിബിയിൽ നിന്നും കേന്ദ്രകമ്മറ്റിയിൽ നിന്നും ഒഴിവാകേണ്ടി വരും. 

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Apr 8, 2022, 01:15 PM IST
  • കേരളത്തിൽ നിന്നുള്ള പിബി അംഗം എസ് രാമചന്ദ്രൻപിള്ള, പി കരുണാകരൻ, വൈക്കം വിശ്വൻ, എംസി ജോസഫൈൻ എന്നിവർ കമ്മറ്റിയിൽ നിന്ന് ഒഴിവാകുമെന്നാണ് വിവരം.
  • മന്ത്രിമാരായ കെഎൻ ബാലഗോപാൽ, പി രാജീവ്, മുഹമ്മദ് റിയാസ്, മഹിളാ അസോസിയേഷൻ കേന്ദ്രകമ്മറ്റിയംഗവും മുൻ എംപിയുമായ ടിഎൻ സീമ എന്നിവർക്കാണ് സാധ്യത.
  • പ്രത്യേക ക്ഷണിതാവായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും പട്ടികയിൽ ഇടം പിടിച്ചേക്കും.
സിപിഎം കേന്ദ്ര നേതൃത്വത്തിലും തലമുറമാറ്റം; രാജീവും ബാലഗോപാലും റിയാസും സീമയും കേന്ദ്ര കമ്മറ്റിയിലേക്ക്?

തിരുവനന്തപുരം/ കണ്ണൂർ: സിപിഎം കേന്ദ്ര കമ്മറ്റിയിൽ കേരളത്തിൽ നിന്നുള്ള 4 പുതുമുഖങ്ങൾ ഇടം പിടിച്ചേക്കും. നിലവിൽ ഇരുപതിലധികം ഒഴിവുകൾ ഉണ്ടാകാനാണ് സാധ്യത. കൂടാതെ പ്രായപരിധി തീരുമാനം നടപ്പാക്കുമ്പോൾ പല മുതിർന്ന നേതാക്കളും പിബിയിൽ നിന്നും കേന്ദ്രകമ്മറ്റിയിൽ നിന്നും ഒഴിവാകേണ്ടി വരും. 

കേരളത്തിൽ നിന്നുള്ള പിബി അംഗം എസ് രാമചന്ദ്രൻപിള്ള, പി കരുണാകരൻ, വൈക്കം വിശ്വൻ, എംസി ജോസഫൈൻ എന്നിവർ കമ്മറ്റിയിൽ നിന്ന് ഒഴിവാകുമെന്നാണ് വിവരം.  കൂടാതെ മൻബസു, ഹന്നാൻ മൊല്ല, സൂര്യകാന്ത് മിശ്ര,  സിഐടിയു മുൻ അഖിലേന്ത്യാ പ്രസിഡന്റ് എകെ പത്മനാഭൻ,  ജി രാമകൃഷ്ണൻ, പി മധു, അനാരോഗ്യം കാരണം വിട്ടുനിൽക്കുന്ന ദേബൻ ഭട്ടാചാര്യ, ആദം നരസയ്യ നാരായൻ, ടികെ രംഗരാജൻ, എ സൗന്ദര രാജൻ, റബിൻ ദേബ് എന്നിവരും  കേന്ദ്രകമ്മറ്റിയിൽ നിന്ന് ഒഴിയാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. മഹേന്ദ്ര സിംഗ്, ത്രിപുര മുൻ സംസ്ഥാന സെക്രട്ടറി ബിജാൻ ദാർ, ഗൗതം ദാസ്, ശ്യാമൾ ചക്രബർത്തി, പ്രത്യേക ക്ഷണിതാവ് മല്ലു സ്വരാജ്യം എന്നിവരുടെ മരണത്തോടെ കേന്ദ്രകമ്മറ്റിയിലുണ്ടായ ഒഴിവും നികത്തും.  

കേരളത്തിൽ നിന്നുള്ള നാലുപേർ ഒഴിയുമ്പോൾ  പകരം മന്ത്രിമാരായ കെഎൻ ബാലഗോപാൽ, പി രാജീവ്, മുഹമ്മദ് റിയാസ്, മഹിളാ അസോസിയേഷൻ കേന്ദ്രകമ്മറ്റിയംഗവും മുൻ എംപിയുമായ ടിഎൻ സീമ എന്നിവർക്കാണ് സാധ്യത. പ്രത്യേക ക്ഷണിതാവായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും പട്ടികയിൽ ഇടം പിടിച്ചേക്കും. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എന്നതും മുസ്ലീം പ്രാതിനിധ്യം എന്നതുമാണ്  മുഹമ്മദ് റിയാസിന് കേന്ദ്രകമ്മറ്റിയിലെത്താൻ വഴിയൊരിക്കുന്നത്. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. അതിനാൽ പ്രാതിനിധ്യം അനുസരിച്ചും കേരളത്തിൽ നിന്ന് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചേക്കാം. 

കോടിയരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ചപ്പോൾ കേരളത്തിൽ പാർട്ടിയെ നയിച്ച കേന്ദ്രകമ്മറ്റിയംഗമായ എ വിജരാഘവൻ പുതുതായി രൂപീകരിക്കാൻ സാധ്യതയുള്ള കേന്ദ്ര സെക്രട്ടേറിയറ്റിലുണ്ടാകും. കൂടാതെ നിലവിലെ കമ്മറ്റിയംഗങ്ങളും മലയാളികളുമായ വിജു കൃഷ്ണൻ, എആർ സിന്ധു, മുരളീധരൻ എന്നിവരും കമ്മറ്റിയിൽ തുടരും. അതേസമയം, രാജ്യത്താകമാനമുള്ള പാർട്ടി അംഗങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി കേന്ദ്രകമ്മറ്റിയുടെ അംഗസംഖ്യയും കുറയ്ക്കാനിടയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News