CPM Thrissur District Committe: ആദായനികുതി അടക്കാതെ 4.80 കോടി രൂപ; സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 12:01 PM IST
  • 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്
  • ഒരുകോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഏപ്രിൽ -2ന് സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ചിരുന്നു
  • രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ പിൻവലിക്കാമെന്ന് ആദായനികുതി വകുപ്പ്
CPM Thrissur District Committe: ആദായനികുതി അടക്കാതെ 4.80 കോടി രൂപ; സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

തൃശ്ശൂർ: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ച് ആദായനികുതി വകുപ്പ്. തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ആദായനികുതി അടച്ചിട്ടില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്. ഒരുകോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇക്കഴിഞ്ഞ  ഏപ്രിൽ  2ന് ഒരു കോടി രൂപ സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ചിരുന്നു

ആദായനികുതി അടച്ചതിന്‍റെ രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ പിൻവലിക്കാമെന്നാണ് ആദായനികുതി വകുപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം പരിശോധനയിൽ പാർട്ടിക്ക് ഒന്നും ഭയക്കാനില്ലെന്നും എല്ലാ ഇടപാടുകളും നിയമാനുസൃതമെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു.

എൽഡിഎഫിൻറെ മുൻകൈ തൃശ്ശൂർ ജില്ലയിൽ എല്ലാവർക്കും ബോധ്യപ്പെട്ടു. തൃശ്ശൂർ, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിൽ വലിയ മേൽക്കൈ എൽഡിഎഫിനുണ്ടെന്ന് എതിരാളികൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്  തടയിടാനുള്ള ശ്രമമാണിത്. തൃശ്ശൂർ ജില്ലയിൽ എൽഡിഎഫിൻറെ മൂന്ന് സ്ഥാനാർഥികളും വിജയിക്കുമെന്നും എം എം വർഗീസ് പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News