Kuwait Tragedy: അച്ഛൻറെ വരവും കാത്ത് അഞ്ചുവയസ്സുകാരൻ ഇയാൻ; സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കി ബിനോയ് യാത്രയായി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും   ഗുരുവായൂർ എംഎൽഎ  എൻ.കെ   അക്ബറും അടക്കമുള്ള ജനപ്രതിനിധികളും  പൊതുപ്രവർത്തകരും നൂറ്  കണക്കിന് നാട്ടുകാരും ബിനോയിയെ അവസാനമായി കാണാൻ  വീട്ടിലെത്തിയിരുന്നു. ഗുരുവായൂർ പാലുവായി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ  നേതൃത്വത്തിലാണ്  പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 07:14 PM IST
  • നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉച്ചയ്ക്ക് 2.15 ഓടെയാണ് ചാവക്കാട് പാലയൂരിലെ കഞ്ഞിപ്പാടത്ത് വീട്ടിൽ എത്തിച്ചത്.
  • ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ ഏവരുടെയും കണ്ണു നനയിക്കുന്നതായിരുന്നു ആ കാഴ്ച.
Kuwait Tragedy: അച്ഛൻറെ വരവും കാത്ത് അഞ്ചുവയസ്സുകാരൻ ഇയാൻ; സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കി ബിനോയ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ്തോമസിന്റെ വിയോഗത്തിൽ നാട് വിതുമ്പി. അഞ്ചുവയസ്സുകാരൻ ഇയാനും 21 കാരൻ ആദിയും അച്ഛൻറെ വരവ് കാത്തിരുന്നു. തളർന്നുവീണ ജിനിതയെ  ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ബിനോയ് തോമസിന്റെ മൃതദേഹം  നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉച്ചയ്ക്ക് 2.15 ഓടെയാണ് ചാവക്കാട് പാലയൂരിലെ  കഞ്ഞിപ്പാടത്ത് വീട്ടിൽ എത്തിച്ചത്. ആദരാഞ്ജലികൾ അർപ്പിക്കാൻ  എത്തിയ ഏവരുടെയും കണ്ണു നനയിക്കുന്നതായിരുന്നു ആ കാഴ്ച. 

 വീടിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ  മൃതശരീരം പൊതു പൊതുദർശനത്തിനു വച്ചു  . കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എംപി, സിപിഎം ജില്ല സെക്രട്ടറി  എം എം വർഗീസ്,ജില്ല  സെകട്ടറിയേറ്റ് അംഗം വർഗീസ് കണ്ടംകുളത്തി, ജില്ല കമ്മിറ്റി അംഗം സി.സുമേഷ്,എൻ. കെ. അക്ബർ എം എൽ എ,  സി. പി. എം.ഏരിയ  സെക്രട്ടറി ടി. ടി.ശിവദാസൻ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് , മുൻ എം. പി. ടി എൻ പ്രതാപൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്,മുൻ ഡിസിസി പ്രസിഡന്റ്  ജോസ് വള്ളൂർ,

ALSO READ: കുവൈറ്റ് ദുരന്തം: വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വിട പറഞ്ഞ് നിധിൻ കൂത്തൂർ

മഹിളമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത, ബി. ജെ. പി.സംസ്ഥാന ട്രഷറർ കെ.കെ. നാഗേഷ്, ജില്ല പ്രസിഡന്റ്   അഡ്വ.കെ. കെ.  അനീഷ് കുമാർ, ജില്ല പോലീസ് എസ്.പി. അഡ്മിനിസ്റ്റേറ്റർ ജോളി ചെറിയാൻ, ചാവക്കാട് ഐഎസ്എച്ച് ഒ.  എ. പ്രതാപ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തഹസിൽദാർ ടി പി കിഷോർ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തി. ബിനോയുടെ മാതാപിതാക്കൾ,സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളും ഉണ്ടായിരുന്നു. പൊതുദർശനത്തിനുശേഷം പ്രാർത്ഥന കർമ്മങ്ങൾ നടന്നു. തുടർന്ന് കുന്നംകുളം  വിനഗൽ ഗാർഡൻ  സെമിത്തേരിയിൽ സംസ്കാരം നടത്തി. 

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും   ഗുരുവായൂർ എംഎൽഎ  എൻ.കെ   അക്ബറും അടക്കമുള്ള ജനപ്രതിനിധികളും  പൊതുപ്രവർത്തകരും നൂറ്  കണക്കിന് നാട്ടുകാരും ബിനോയിയെ അവസാനമായി കാണാൻ  വീട്ടിലെത്തിയിരുന്നു. ഗുരുവായൂർ പാലുവായി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ  നേതൃത്വത്തിലാണ്  പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തീകരിച്ചത്. കുന്നംകുളം വീ നാഗൽ ബറിയൽ സെമിത്തേരിയിൽ വച്ച് നടന്ന  സംസ്കാര ചടങ്ങിൽ പങ്കെടുത്ത  നിരവധി ആളുകളും ബിനോയിക്ക് ആദരാജ്ഞലി അർപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News