K Radhakrishnan: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ചു; പടിയിറക്കം ചരിത്ര ഉത്തരവ് ഇറക്കിയ ശേഷം

Minister K Radhakrishnan resigns: രണ്ടാം പിണറായി സർക്കാറിലെ ദേവസ്വം, പിന്നോക്ക, ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ ക്ലിഫ് ഹൗസിലെത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 04:31 PM IST
  • 1996 ലാണ് ചേലക്കരയിൽ നിന്നും ആദ്യമായി കെ. രാധാകൃഷ്ണൻ നിയമസഭയിൽ എത്തുന്നത്.
  • ഇ.കെ നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടക ക്ഷേമ, യുവജനക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
  • സിപിഎം കേന്ദ്ര കമ്മിറ്റി അംഗകൂടിയാണ് കെ. രാധാകൃഷ്ണൻ.
K Radhakrishnan: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ചു; പടിയിറക്കം ചരിത്ര ഉത്തരവ് ഇറക്കിയ ശേഷം

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ രാജി വെച്ചു. ആലത്തൂരിൽ നിന്നും ലോക്സഭ എം.പി ആയ സാഹചര്യത്തിലാണ്  രാജി. കോളനി എന്ന് പേര് മാറ്റാനുള്ള ചരിത്ര ഉത്തരവ് ഇറക്കി ശേഷമായരുന്നു കെ. രാധാകൃഷണന്‍റെ പടിയിറക്കം.

രണ്ടാം പിണറായി സർക്കാറിലെ ദേവസ്വം, പിന്നോക്ക, ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു കെ. രാധാകൃഷ്ണൻ. ആലത്തൂരിൽ നിന്നും ലോക്സഭ എം.പി ആയി തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം രാജി വെച്ചത്. മൂന്ന് മണിയോടെ ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സ്ഥാനം രാജി വെച്ചുള്ള കത്ത് നൽകി. തുടർന്ന് നിയമസഭയിൽ എത്തി എം.എൽ.എ സ്ഥാനവും രാജി വെച്ചു.  

ALSO READ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

രാജി വെയ്ക്കുന്നത് പൂര്‍ണ തൃപ്തനായാണെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കോളനി എന്ന പേര് മാറ്റാനുള്ള ചരിത്ര തീരുമാനം എടുത്ത ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ മാറ്റി പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകൾ ഉപയോഗിക്കാനുള്ള നിർദേശമാണ് അദ്ദേഹം ഇറക്കിയത്. പഴയ പേരുകൾ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റൽ. ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള പേരുകൾ തിരഞ്ഞെടുക്കാം. വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. സങ്കർഷം ഒഴിവാക്കാനാണ് ഈ നിർദേശമെന്നും ഉത്തരവിൽ പറയുന്നു. 

മികച്ച നിയമസഭ സാമജികനായി എന്നും വിശേഷിക്കപ്പെട്ട വ്യക്തിയാണ് കെ. രാധാകൃഷ്ൻ. 1996 ലാണ് ചേലക്കരയിൽ നിന്നും ആദ്യമായി കെ. രാധാകൃഷ്ണൻ നിയമസഭയിൽ എത്തുന്നത്. 1996 മുതൽ 2001 വരെ ഇ.കെ നായനാർ മന്ത്രിസഭയിലും പട്ടിക ജാതി പട്ടക ക്ഷേമ, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2001ൽ പ്രതിപക്ഷ ചീഫ് വിപ്പ് സ്ഥാനവും 2006 ൽ സ്പീക്കർ സ്ഥാനവും വഹിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗകൂടിയാണ് അദ്ദേഹം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News