Doctor Stabbed To Death: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം ആഭ്യന്തരവകുപ്പിന്റെ പരാജയമെന്ന് കെ.സുരേന്ദ്രൻ

K Surendran: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പോലീസിന്റെ പൂർണ പരാജയമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : May 10, 2023, 01:32 PM IST
  • മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പോലീസ് പാലിച്ചില്ല
  • ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു
Doctor Stabbed To Death: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം ആഭ്യന്തരവകുപ്പിന്റെ പരാജയമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ സുരേന്ദ്രൻ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പോലീസിന്റെ പൂർണ പരാജയമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

വിലങ്ങ് വെച്ച് കൊണ്ടുവന്ന പ്രതി അക്രമം നടത്തിയത് തടയാൻ പോലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പോലീസ് പാലിച്ചില്ല. ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ALSO READ: Doctor Stabbed To Death: ആരോ​ഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

കൊല്ലപ്പെട്ട വന്ദന ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടർ എക്സ്പീരിയൻസ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്. ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിൻവലിക്കണം. അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് യുവാവിന്റെ ആക്രമണത്തിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. കത്രിക ഉപയോ​ഗിച്ചാണ് പ്രതി ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ കുത്തിയത്. കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിക്കുള്ളിൽ ആക്രമണം നടത്തിയത്.

വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ പ്രതി കത്രിക കൊണ്ടാണ് കുത്തിയത്. വനിതാ ഡോക്ടർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയിൽ അക്രമം നടത്തിയത്.

ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ.

നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News