MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍

MDMA Seized In Thrissur: കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 01:09 PM IST
  • തൃശൂർ കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നു
  • ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു
  • ചൊവ്വാഴ്ച രാത്രി ഒല്ലൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഫാസിലിനെ പിടികൂടിയത്
MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍

തൃശൂർ: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും 9000 ​ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറയുന്നു.

തൃശൂർ കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒല്ലൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഫാസിലിനെ പിടികൂടിയത്. എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേക്ക് വരികയായിരുന്നു പ്രതി.

കാറിൽ നിന്ന് എംഡിഎംഎ ​ഗുളികകൾ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ എംഡിഎംഎ ​ഗുളികകൾ പിടികൂടിയത്. ഇവ ആകെ രണ്ടരക്കിലോയോളം വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിടിയിലായ ഫാസിൽ ​ഗോവയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് നാട്ടിലേക്ക് കടത്തി വിൽപ്പന നടത്തുന്നയാളാണ്.

പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തുകയാണ്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കാനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News