ബഫർസോൺ ഉത്തരവ്: ഇടുക്കിക്ക് പിന്നാലെ വയനാടും ബഹുജന സമരം

ബഫർസോൺ ഉത്തരവിനെതിരെ വയനാട് നൂൽപ്പുഴയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ ബഹുജനറാലി സംഘടിപ്പിച്ചു. കല്ലൂരിൽ നിന്നും മൂലങ്കാവിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.  തുടർന്ന് മൂലങ്കാവിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 14, 2022, 05:13 PM IST
  • രാവിലെ പത്ത്മണിയോടെ കല്ലൂരിൽ നിന്നുമാണ് ദേശീയപാതയിലൂടെ റാലി മൂലങ്കാവിലേക്ക് ആരംഭിച്ചത്.
  • കല്ലൂരിൽ നിന്നും മൂലങ്കാവിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.
  • ഉത്തരവ് പുനപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശക്തമായി ഇടപെടലുകൾ നടത്തണമെന്നാണ് സർവ്വകക്ഷിയുടെ ആവശ്യം.
ബഫർസോൺ ഉത്തരവ്: ഇടുക്കിക്ക് പിന്നാലെ വയനാടും ബഹുജന സമരം

വയനാട്: ബഫർസോൺ ഉത്തരവിനെതിരെ വയനാട് നൂൽപ്പുഴയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ ബഹുജനറാലി സംഘടിപ്പിച്ചു. കല്ലൂരിൽ നിന്നും മൂലങ്കാവിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.  തുടർന്ന് മൂലങ്കാവിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു.

തൊണ്ണൂറ്റിയൊമ്പത് ശതമാനവും ബഫർസോൺ ഏരിയയിൽപെട്ട നൂൽപ്പുഴ പഞ്ചായത്തിലാണ്  സർവ്വകക്ഷിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. രാവിലെ പത്ത്മണിയോടെ കല്ലൂരിൽ നിന്നുമാണ് ദേശീയപാതയിലൂടെ റാലി മൂലങ്കാവിലേക്ക് ആരംഭിച്ചത്. 

Read Also: കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സംശയം

റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്. ഉത്തരവ് പുനപരിശോധിക്കണം, പിറന്നമണ്ണിൽ ജീവിക്കാൻ അനുവദിക്കണം തുടങ്ങിയ മദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളേന്തിയായിരുന്നു റാലി. ഏഴുകിലോമീറ്റർ ദൂരം കാൽനടയായി പിന്നിട്ട റാലിക്കുശേഷം മൂലങ്കാവിയിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ സമ്മേളം ഉൽഘാടനം ചെയ്തു. 

ഉത്തരവ് പുനപരിശോധിക്കാൻ കേന്ദ്രസംസ്ഥാന സർക്കാറുകൾ ശക്തമായി ഇടപെടലുകൾ നടത്തണമെന്നാണ് സർവ്വകക്ഷിയുടെ ആവശ്യം. ഇടുക്കിയിലും സമാനമായ രീതിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്. 

Read Also: നാലടി ഉയരം: ഒഴിവാക്കാൻ ശ്രമിക്കുന്ന ഉയരങ്ങളെ കീഴക്കിയ മിസ്റ്റർ ഇന്ത്യ, അതാണ് ഹരിദാസ് കെ നായർ

സംസ്ഥാന വ്യാപകമായി വിവിധ സംഘടനകളെയും പാര്‍ട്ടികളെയും കർഷക കൂട്ടായ്മകളെയും ഒരുമിപ്പിച്ചുകൊണ്ട് സമരം ശക്തിപ്പെടുത്താനും സാധ്യമായ നിയമ നടപടികൾക്ക് തുടക്കം കുറിക്കാനുമാണ് തീരുമാനം. അതേമസമയം കേന്ദ്ര സർക്കാര്‍ വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News