Eid ul Fitr 2023: മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച

Eid ul Fitr in Kerala: മാസപ്പിറ ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ഈദുൽ ഫിതർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 08:27 PM IST
  • പ്രഖ്യാപനം വന്നതോടെ ചെറിയ പെരുന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
  • വിവിധ ഖാദിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്.
  • റമദാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.
Eid ul Fitr 2023: മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. മാസപ്പിറ ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച (ഏപ്രിൽ 22) ഈദുൽ ഫിതർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു. 

ചെറിയ പെരുന്നാൾ ശനിയാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍  ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകളിലും ഈദ് ഗാഗുകളിലും ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതോടെ ഈ വർഷത്തെ റംസാൻ 30 പൂർത്തിയാവും. ഇത്തവണ അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി റംസാനിനുണ്ട്. 

ALSO READ: 'സെര്‍വി സ്‌കാന്‍' കാന്‍സര്‍ ചികിത്സാ രംഗത്തെ ആര്‍സിസിയുടെ മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്

ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട  പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഏപ്രിൽ 22നും (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി ആയിരിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News