Ramadan 2023: വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയ പെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസികൾ. ഇതോടെ ഒരു മാസം നീണ്ട റംസാൻ വ്രതത്തിന് പരിസമാപ്തി കുറിച്ചിരിക്കുകയാണ്.
Also Read: Happy Eid-Ul-Fitr 2023: പ്രിയപ്പെട്ടവർക്ക് കൈമാറം വിശുദ്ധ റംസാൻമാസത്തിൽ ആശംസകൾ, സന്ദേശങ്ങൾ ഇതാ...
സംസ്‌ഥാനത്തെ വിവിധയിടങ്ങളിലെ ഈദ് ഗാഹുകളിൽ ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നത്. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് ഈദ് മുബാരക്ക് പരസ്പരം കൈമാറി.
Also Read: Jupiter Transit: 24 മണിക്കൂറിനുള്ളിൽ ഈ 5 രാശിക്കാരുടെ തലവര മാറും, ലഭിക്കും ധനവും പദവിയും പുരോഗതിയും!
പുതുവസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചിയിട്ടും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകൾ സന്ദര്‍ശനം നടത്തിയുമൊക്കെ വ്രതകാല പുണ്യത്തിന്റെ സന്തോഷം പരസ്പരം കൈമാറുകയാണ് വിശ്വാസികള്‍. വ്യാഴാഴ്ച മാസപ്പിറവി കാണാഞ്ഞതിനാൽ ഒരു ദിവസം കൂടി വിശ്വാസികളെ കാത്തിരിപ്പിച്ചിട്ടാണ് ഇത്തവണത്തെ പെരുന്നാൾ എത്തിയിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരാണ് പെരുന്നാള്‍ പൈസ നൽകുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന്റെ സവിശേഷതയാണ്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് ഇസ്ലാം മതം അനുശാസിക്കുന്നതിനാല്‍ സക്കാത്തും നൽകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...